ചാവക്കാട്: തൃശൂർ കെ.എൽ.എം അതിരൂപത വനിതാദിനാഘോഷം മാർച്ച് എട്ടിന് പാലയൂർ സെൻ്റ് തോമസ് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ സംഘടിപ്പിക്കും. വനിതാദിനാഘോഷത്തിൽ അഭിവന്ദ്യ പിതാക്കന്മാർ, രാഷ്ട്രീയ സാമൂഹ്യ നേതാക്കൾ എന്നിവർ പങ്കെടുക്കും. വനിതാദിനാഘോഷത്തിന്റെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചു. യോഗത്തിൽ കെ.എൽ.എം രൂപത പ്രസിണ്ടൻ്റ് മോളി ജോബി അദ്ധ്യക്ഷയായിരുന്നു. പാലയൂർ ഫൊറോന വികാരി റവ.ഡോ.ഡേവിസ് കണ്ണമ്പുഴ യോഗം ഉദ്ഘാടനം ചെയ്യ്തു. അതിരൂപത ഡയറക്ടർ റവ.ഫാ.പോൾ മാളിയമ്മാവ് മുഖ്യ പ്രഭാഷണം നടത്തി. അതിരൂപത വൈസ് പ്രസിണ്ടൻ്റ് ബേബി ഡേവിസ്, ജനറൽ സെക്രട്ടറി ബേബി വാഴക്കാല, ട്രഷറർ ഫ്രഞ്ജി ആൻ്റണി, ഫൊറോന പ്രസിണ്ടൻ്റ് ഷാജു ടി.ജെ എന്നിവർ സംസാരിച്ചു. പാലയൂർ വനിത യൂണിറ്റ് പ്രസിഡൻ്റ് എൽസ ജോസ് ജനറൽ കൺവീനറായി സ്വാഗതസംഘം രൂപീകരിച്ചു. വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് വിളംബര ബൈക്ക് റാലിയും വനിതാ ദിനത്തിൽ സെമിനാർ, സമൂഹത്തിലെ ആദരണീയരായ വനിതകളെ ആദരിക്കൽ, കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവയും സംഘടിപ്പിക്കും. സ്വാഗത സംഘ രൂപീകരണ യോഗത്തിന് ജെറി ജോസ്, ഇ.എ ജെയിംസ്, സി.സി ജോസ്, ബെന്നി ആറ്റുപുറം എന്നിവർ നേതൃത്വം നൽകി.
