ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിൽ 2024-25വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം എസ്.സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് വിതരണോദ്ഘാടനം നിർവഹിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ അനീഷ്‌മ ഷനോജ് അധ്യക്ഷത വഹിച്ചു.
പദ്ധതി പ്രകാരം 9,20,150 രൂപ വകയിരുത്തി സർക്കാർ അഫിലിയേഷനുള്ള കോളേജുകളിൽ ബിരുദ, ബിരുദാനന്തര,ഡിപ്ലോമ കോഴ്സുകളിൽ പഠിക്കുന്ന 25വിദ്യാർത്ഥികൾക്കാണ് ലാപ്ടോപ് വിതരണം നടത്തിയത്.
നഗരസഭ വികസനകാര്യ സ്ഥിരം സമിതി അദ്യക്ഷൻ എ.എം ഷെഫീർ സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷ ഷൈലജ സുധൻ, കൗൺസിലർ മുനീറ അഷറഫ്, ദീപ ബാബു, പി.കെ നൗഫൽ, കെ.എം മെഹ്‌റൂഫ് എന്നിവർ സംസാരിച്ചു. നിർവഹണ ഉദ്യോഗസ്ഥ അഞ്ജിത അശോക് പദ്ധതി വിശദീകരണം നടത്തി. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ ഉൾപ്പെടെ നിരവധിയാളുകൾ സംബന്ധിച്ചു. അനൂപ് മണി നന്ദി പറഞ്ഞു.
ഉദ്ഘാടന ശേഷം സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി കാർത്തികയുടെ മോട്ടിവേഷൻ ക്ലാസും ഉണ്ടായിരുന്നു.