ഗുരുവായൂർ: ‘ദാഹ ജലം കുടിക്കൂ ആരോഗ്യം സംരക്ഷിക്കൂ ‘എന്ന സന്ദേശവുമായി മുസ്ലിം ലീഗ് ഗുരുവായൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചാരമുക്കിൽ പൊതു ജനങ്ങൾക്ക് വേണ്ടി കുടി വെള്ള കൂജ സ്ഥാപിച്ചു. മുസ്ലിം ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം ട്രഷറർ ലത്തീഫ് പാലയൂർ ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി നൗഷാദ് അഹമ്മു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഓട്ടോ ഡ്രൈവർമാർക്ക് ബോട്ടിൽ വെള്ളം വിതരണം ചെയ്തു. പറവകൾക്കായി കുടി വെള്ളപാത്രങ്ങളും സ്ഥാപിച്ചു. സജി മോസ്കോ, നൗഷാദ് നെടുംപറമ്പ്, പി.വി മനാഫ് അങ്ങാടി, ഹംസ അമ്പലത്ത്, ഹംസ കുന്നിക്കൽ, ബാപ്പു, എ.കെ ഹംസ, രവി, അബ്ദുൽ ഹക്ക്, ശിഹാബ് കാരക്കാട്,ഷെരീഫ് പനക്കൽ എന്നിവർ സംസാരിച്ചു. ഓട്ടോ ഡ്രൈവർമാരായ കെ.വി ഷെമീർ, എം.വി കമറു , സെലി അങ്ങാടി, നൗഫൽ, യദു നടുകുറ്റിപറമ്പ്, റിംഷാദ്, റ്റി.വി നൗഷാദ്, പി.വി കെരിം സുധീർ റാഹത്ത്, മനോജ് മോസ്കോ, കെ.വി ഷെരീഫ്, റ്റി.വി മനാഫ് ഷെക്കീർ തുടങ്ങിയവർ ബോട്ടിൽ വെള്ളം ഏറ്റ് വാങ്ങി. അബ്ദുള്ള തൈക്കാട്സ്വാഗതവും എ.കെ ഹംസ നന്ദിയും പറഞ്ഞു.