Thursday, February 27, 2025

ഗുരുവായൂർ മേൽപാലത്തിൽ വാഴ വെച്ചും മെഴുകുതിരി തെളിയിച്ചും യൂത്ത് കോൺഗ്രസ്സ് സമരം

ഗുരുവായൂർ: ഗുരുവായൂർ റെയിൽവെ മേൽപ്പാലത്തിലെ കാൽനട സഞ്ചാര പാതയിൽ രൂപം കൊണ്ട കുഴിയിൽ വാഴ വെച്ചും തെരുവ് വിളക്കുകൾ കണ്ണടക്കുന്നതിനെതിരെ മെഴുക് തിരികൾ തെളിയിച്ചും യൂത്ത് കോൺഗ്രസ് പ്രതിഷേധം. മേൽപ്പാലം പരിസരത്ത് ഗുരുവായൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിക്ഷേധ ജ്വാല സമരം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സി.എസ് സൂരജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.കെ രഞ്ജിത്ത് അധ്യക്ഷനായി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി നിഖിൽ ജി കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ. മണികണ്ഠൻ, നേതാക്കളായ ബാലൻ വാറണാട്ട്, വി.കെ സുജിത്, ഷൈലജ ദേവൻ, ശശി വാറണാട്ട്, വി.എസ്. നവനീത്, പ്രിയാ രാജേന്ദ്രൻ, പ്രതീഷ് ഒടാട്ട്, എ.കെ ഷൈമിൽ, രഞ്ജിത്ത് പാലിയത്ത്, രാജലക്ഷ്മി, പി കൃഷ്ണദാസ്, മനീഷ് നീലിമന എന്നിവർ സംസാരിച്ചു. സമരത്തിന് യൂത്ത് കോൺഗ്രസ് നേതക്കളായ ഡിപിൻ  ചാമുണ്ഡേശ്വരി, പി.ആർ പ്രകാശൻ, വിപിൻ വാലങ്കര , അൻസാർ പി.എ, ജെസ്റ്റോ സ്റ്റാൻലി, വി രാഗേഷ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments