ചാവക്കാട്: തിരുവത്ര സ്വദേശി ഖത്തറിൽ മരിച്ചു. പുത്തൻകടപ്പുറം ബേബി റോഡ് ഷാഫി നഗർ പടിഞ്ഞാറ് പള്ളത്ത് ആലുവിൻ്റെ മകൻ ഫൈസലാ(44).ണ് മരിച്ചത്. ഖത്തറിൽ ഹൗസ് ഡ്രൈവറായി ജോലിചെയ്യുന്ന ഫൈസൽ ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. ഇന്ന് രാവിലെ ജോലി സമയമായിട്ടും കാണാതായപ്പോൾ അന്വേഷിച്ചെത്തിയവരാണ് ഫൈസലിനെ മരിച്ച നിലയിൽ കണ്ടത്. ഹൃദയഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഒരു വർഷം മുമ്പാണ് ഫൈസൽ അവധിക്ക് നാട്ടിലെത്തി തിരിച്ച് ഖത്തറിലേക്ക് മടങ്ങിയത്. മൃതദേഹം നാട്ടിൽ കൊണ്ടുവരുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ഖത്തറിലെ സുഹൃത്തുക്കൾ അറിയിച്ചു. മാതാവ്: നഫീസ. ഭാര്യ: ഷാഹിന. മകൾ: നിത ഫാത്തിമ.