Thursday, February 27, 2025

ആശാവർക്കർമാർക്ക് ഐക്യദാർഢ്യം; ഗുരുവായൂർ നഗരസഭ ഓഫീസിനു മുന്നിൽ കോൺഗ്രസ് സമരാഗ്നി പ്രതിഷേധം

ഗുരുവായൂർ: ആശാവർക്കർമാർക്ക് ഐക്യദാർഢ്യവുമായി സർക്കാർ സർക്കുലർ കത്തിച്ച് കോൺഗ്രസ്സ് ഗുരുവായൂർ നഗരസഭ ഓഫീസിനു മുന്നിൽ കോൺഗ്രസ് പ്രതിഷേധം. കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സമരാഗ്നി പ്രതിഷേധം നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഒ കെ.ആർ. മണികണ്ഠൻ അദ്ധ്യക്ഷതയിൽ ചേർന്നസമാരഗ്നി നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ ഉദ്ഘാടനം ചെയ്തു. പൂക്കോട്മണ്ഡലം പ്രസിഡണ്ട് ആന്റോ തോമാസ് , തൈക്കാട് മണ്ഡലം പ്രസിഡണ്ട് ബി.വി ജോയ് നേതാക്കളായ കെ.പി.എ റഷീദ്, സി.എസ് സൂരജ്, ബാലൻ വാറണാട്ട്, സ്റ്റീഫൻ ജോസ്, രേണുക ശങ്കർ , വി.കെ സുജിത്ത്, പ്രിയാ രാജേന്ദ്രൻ കെ.കെ രഞ്ജിത്ത് എന്നിവർ സംസാരിച്ചു. ടി.വി കൃഷ്ണദാസ്, പി.ജി സുരേഷ്, അനിൽകുമാർ ചിറക്കൽ, രാജലക്ഷ്മി, പി.എം മുഹമ്മദുണ്ണി, പ്രേംജി മേനോൻ, അജിതാ അജിത്ത്, ശിൽവജോഷി, ജീഷ്മ സുജിത്ത്, ഷെഫീന ഷാനിർ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments