Wednesday, November 26, 2025

തീരദേശ ഹർത്താൽ; ചാവക്കാട് ബീച്ചിൽ പ്രകടനവും പൊതുയോഗവും 

ചാവക്കാട്: തീരദേശ ഹർത്താലിന്റെ ഭാഗമായി ചാവക്കാട് ബീച്ചിൽ പൊതുയോഗം ചേർന്നു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.എം അലി ഉദ്ഘാടനം ചെയ്തു. കോഡിനേഷൻ കമ്മറ്റി കൺവീനർ പി.കെ കബീർ അധ്യക്ഷത വഹിച്ചു. ചെയർമാൻ കെ.എസ് അനില്‍ കുമാർ, സി.പി.എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.വി ശശി, ഹസ്സൻ മുബാറക്, ഐ.എൻ.ടി.യു.സി ബീച്ച് യൂണിറ്റ് പ്രസിഡണ്ട് എ.എച്ച് റൗഫ് എന്നിവർ സംസാരിച്ചു. സിദ്ദീഖ് പള്ളി പരിസരത്ത് ആരംഭിച്ച പ്രകടനത്തിന് യൂണിയൻ നേതാക്കളായ കെ.വി സന്തോഷ്, കെ.കെ  അനിൽ, കെ.സി പ്രേമൻ, കെ.സി മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments