ഗുരുവായൂർ: ഗുരുവായൂർ ചൊവ്വല്ലൂർ ശിവക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നടന്ന മൂന്നാനകളോട് കൂടിയുള്ള എഴുന്നള്ളിപ്പ് അൽപ്പനേരം ആസ്വദിച്ച ശേഷമാണ് ക്ഷേത്രത്തിനകത്ത് കയറി തേവരെ തൊഴുതുവണങ്ങിയത്. ബി.ജെ.പി തൃശൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് അഡ്വ. നിവേദിത ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കളും ഒപ്പമുണ്ടായിരുന്നു.