ചാവക്കാട്: നാളെ നടക്കുന്ന തീരദേശ ഹർത്താലിന്റെ ഭാഗമായി സിപിഎം തിരുവത്ര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബരജാഥ സംഘടിപ്പിച്ചു. ചെങ്കോട്ട നഗറിൽ നിന്നും ആരംഭിച്ച വിളംബരജാഥ പുത്തൻകടപ്പുറം സെന്ററിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതു യോഗം സി.പി.എം തിരുവത്ര ലോക്കൽ സെക്രട്ടറി കെ.എച്ച് സലാം ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ഡിസ്ട്രിക്ട് മത്സ്യ തൊഴിലാളി ഫെഡറഷൻ വൈസ് പ്രസിഡന്റ് ടി.എം ഹനീഫ, ജില്ലാ ജോയിന്റ് സെക്രട്ടറി റീന കരുണൻ, എം.എ ബഷീർ, കൗൺസിലർ ഉമ്മു റഹ്മത്ത് എന്നിവർ സംസാരിച്ചു. യൂണിയൻ നേതാക്കളായ ടി.എ അബൂബക്കർ, പി. എ. സൈതുമുഹമ്മദ്, സി.എം നൗഷാദ്, ടി.എം ഷിഹാബ്, കുന്നത്ത് ഷാഹു, ഷംസുദ്ധീൻ, നസി അയ്യൂബ്, സജ്‌ന ഷാഹു, ഷാഹു കൂരാറ്റിൽ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.