പുന്നയൂർക്കുളം: ആശ വർക്കർമാർ നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടും സമരംചെയ്യുന്ന ആശ വർക്കർമാരെ പിന്തുണച്ചും കോൺഗ്രസ് പുന്നയൂർക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആൽത്തറയിൽ പന്തംകൊളുത്തി പ്രകടനം നടത്തി. കുന്നത്തൂർ പാർട്ടി ഓഫീസിനു മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനം ആൽത്തറ സെന്ററിൽ സമാപിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എ.എം അലാവുദ്ധീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് പി.പി ബാബു അധ്യക്ഷനായി.