ഗുരുവായൂർ: നവോത്ഥാന നായകൻ മന്നത്ത് പത്മനാഭൻ വിട പറഞ്ഞിട്ട് അഞ്ചര പതിറ്റാണ്ട് പിന്നിടുമ്പോഴും ഗുരുവായൂരിൽ മന്നം സ്മാരകം യഥാർത്ഥ്യമാകാത്തതിന് കാരണം അധികാരികളുടെ അലംഭാവമാണെന്ന് തിരുവെങ്കിടം നായർ സമാജം. അലംഭാവം വെടിഞ്ഞ് എത്രയും വേഗം മന്നം സ്മാരകം നിർമ്മിക്കണമെന്നും തിരുവെങ്കിടം നായർ സമാജം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമാജം ഓഫീസ് പരിസരത്ത് മന്നത്തിന്റെ അലങ്കരിച്ച ഛായാചിത്രത്തിൽ പുഷ്‌പ്പാർച്ചന നടത്തി. സമാധി ദിനാചരണം തിരുവെങ്കിടാചലപതിക്ഷേത്ര സമിതി സെക്രട്ടറി പ്രഭാകരൻ മണ്ണൂർ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡണ്ട് ബാലൻ വാറണാട്ട് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ ആലക്കൽ പ്രമേയ അവതരണം നടത്തി. എ സുകുമാരൻ നായർ, രാജഗോപാൽ കാക്കശ്ശേരി, എം രാജേഷ് നമ്പ്യാർ, രാജു പി നായർ, അർച്ചന രമേശ്, ജയന്തി കൂട്ടം പറമ്പത്ത്, സുരേന്ദ്രൻ മൂത്തേടത്ത്, പ്രദീപ് നെടിയേടത്ത്, പി.കെ വേണുഗോപാൽ, രാജു മനയത്ത്, വി ഹരിദാസ് എന്നിവർ സംസാരിച്ചു.