Tuesday, February 25, 2025

ഗുരുവായൂർ നഗരസഭയിൽ പട്ടികജാതി വിദ്യാർഥികൾക്ക് മേശ, കസേര വിതരണം ചെയ്തു

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിൽ ജനകീയാസൂത്രണം 2024 -25 പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിദ്യാർഥികൾക്ക് മേശ, കസേര വിതരണം ചെയ്തു. നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ അനീഷ്മ ഷ നോജ്  അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി 5 ലക്ഷം രൂപ ചെലവഴിച്ച് നൂറ് പേർക്കാണ് മേശയും കസേരയും നൽകിയത്. സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ എ.എം ഷഫീർ, എ സായി നാഥൻ,  നഗരസഭ കൗൺസിലർ കെ.പി ഉദയൻ, ദീപ ബാബു  എന്നിവർ സംസാരിച്ചു. പട്ടികജാതി വികസന ഓഫീസർ എം അഞ്ജിത അശോക് സ്വാഗതവും എസ്.സി പ്രമോട്ടർ എം.എം അനൂപ് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments