Tuesday, February 25, 2025

ആശാവർക്കർമാർക്ക് ഐക്യദാർഢ്യം; കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പന്തംകൊളുത്തി  പ്രകടനം നടത്തി

കടപ്പുറം: സർക്കാർ അവഗണനക്കെതിരെ സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി  പ്രകടനം നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് അരവിന്ദൻ പല്ലത്ത്  ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷത വഹിച്ചു.  ബ്ലോക്ക് കോൺഗ്രസ്സ് വൈസ്പ്രസിഡൻ്റ് കെ.എം ഇബ്രാഹിം, ജനറൽ സെക്രട്ടറിമാരായ പി.എ നാസർ,  ആച്ചി ബാബു, കെ.കെ വേദുരാജ്, ബൈജു തെക്കൻ, കർഷക കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി അബ്ദുൽ മജീദ്, എ.എം മുഹമ്മദാലി അഞ്ചങ്ങാടി, മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ അബ്ദുൽ റസാഖ്, റഫീക് അറക്കൽ, അബ്ദുൽ അസീസ് ചാലിൽ എന്നിവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ ആച്ചി അബ്ദു, റഫീക് കറുകമാട്, മുഹമ്മദുണ്ണി, ഫൈസൽ പുതിയങ്ങാടി, ഷാഹുൽ കുന്നത്ത്, ജലീൽ, ഇസ്മായിൽ, സുരൻ, ഹുസൈൻ, വേണു, ഷിയാസ് പണ്ടാരി, മുണ്ടൻ സുധീർ, ഷിജിത്ത്, വിജേഷ്, ഗഫൂർ, ദിനേശ് അഞ്ചങ്ങാടി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments