ഗുരുവായൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹിന്ദി കവിത രചനക്ക് എ ഗ്രേഡ് നേടിയ ബ്രഹ്മകുളം സ്വദേശിനി പി.ആർ ഷിഫ ഷിറിന് അനുമോദനം. കേരള പ്രവാസി സംഘം തൈക്കാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുമോദന ചടങ്ങിൽ സി.പി.എം തൈക്കാട് ലോക്കൽ സെക്രട്ടറി സി.ജെ ബേബി ഉപഹാരം സമ്മാനിച്ചു. പ്രവാസി സംഘം ജില്ല കമ്മിറ്റി അംഗം കബീർ പരുത്തിക്കാട്ട്, എക്സിക്യൂട്ടീവ് അംഗങ്ങളായ സി.ജി ചന്ദ്രൻ, പി.എസ് അശോകൻ, ദയാനന്ദൻ തൈക്കാട്, ടി.സി സുബയ്യൻ എന്നിവർ നേതൃത്വം നൽകി. ബ്രഹ്മകുളം പോക്കാക്കില്ലത്ത് റഫീക്ക്-നസീന ദമ്പതികളുടെ മകളാണ് ഷിഫ ഷിറിൻ.