ചാവക്കാട്: തിരുവത്ര എടക്കഴിയൂർ അതിർത്തി കൾച്ചറൽ ആൻ്റ് വെൽഫെയർ അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗത്തിൽ മുൻ പ്രസിഡന്റ് കെ.വി ഷാനവാസ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി കബീർ പരപ്പിൽ (പ്രസിഡണ്ട്), കെ.വി. യൂസഫലി (ജനറൽ സെക്രട്ടറി), എ.കെ.അബ്ദുൽ ഖാദർ (ട്രഷറർ), എം.കെ സലീം, സി അബ്ദുൽ ജബ്ബാർ (വൈസ് പ്രസിഡണ്ടുമാർ), എം.കെ ഹാരിസ് (ജോയിൻ്റ് സെക്രട്ടറി), കെ.വി ഷാനവാസ്, മജീദ് പരപ്പിൽ, വി അബ്ദുൽ റസാഖ് (രക്ഷാധികാരികൾ) എന്നിവരാണ് ഭാരവാഹികൾ.