Friday, April 18, 2025

പാലയൂർ കത്തോലിക്കാ കോൺഗ്രസ് ശ്വാസകോശ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട്: പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രത്തിൽ പാലയൂർ കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ശ്വാസകോശ രോഗ നിർണ്ണയ ക്യാമ്പും  ജനറൽ ബോഡി പരിശോധനയും സംഘടിപ്പിച്ചു. പാലയൂർ തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ.ഫാ.ഡോ. ഡേവീസ് കണ്ണമ്പുഴ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സഹ വികാരി ഫാ. ക്ലിന്റ് പാണേങ്ങാടൻ, പ്രസിഡന്റ് സി.ഡി ലോറൻസ്, മാനേജിങ്ങ് ട്രസ്റ്റി സേവിയർ വാകയിൽ എന്നിവർ സംസാരിച്ചു. തോമസ് വാകയിൽ, പോൾസൻ മേലിട്ട്, സ്മിത തോമസ്, ജോയ്സി ആന്റണി, ലിറ്റി ജേക്കബ്, ലീന തോമസ്, മേഴ്സി ജോൺസൻ, ഷാജ സജീവ്, കെ.ജെ യേശുദാസ്, സി.ഡി ഫ്രാൻസിസ്, സി.എഫ് ചാക്കോ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments