ചാവക്കാട്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് മഹാത്മാഗാന്ധി കുടുംബസംഗമം ഗുരുവായൂർ ബ്ലോക്ക് തല ഉദ്ഘാടനം നടന്നു. ചാവക്കാട് നഗരസഭ എട്ടാം വാർഡ് മമ്മിയൂർ വെള്ളാട്ട പറമ്പിലെ പയ്യപ്പാട്ട് സുനീഷ് നഗറിൽ നടന്ന പരിപാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് ഉദ്ഘാടനം ചെയ്തു. സൈസൺ മാറോക്കി അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ല ചെയർമാൻ ടി.വി ചന്ദ്രമോഹൻ മുഖ്യാതിഥിയായി. ചടങ്ങിൽ ടി.വി ചന്ദ്രമോഹനെ ഉപഹാരം ആദരിച്ചു. നഗരസഭ കൗൺസിലർമാരായ കെ.വി സത്താർ, സി.എസ് സൂരജ്, ബ്ലോക്ക് മുൻ പ്രസിഡന്റ് സി.എ ഗോപപ്രതാപൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി.വി ബദറുദ്ദീൻ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പി ലോഹിതാക്ഷൻ, കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജയ്സൺ ജോർജ് എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ ബേബി ഫ്രാൻസിസ് സ്വാഗതവും വർഗീസ് പനക്കൽ നന്ദിയും പറഞ്ഞു.