ചാവക്കാട്: ചാവക്കാട് ശ്രീ വിശ്വനാഥ ക്ഷേത്രം ഉത്സവാഘോഷങ്ങളിൽ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് പോലീസ്. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ക്ഷേത്ര കമ്മിറ്റിയുടേയും പോലീസിന്റെയും നേതൃത്വത്തിൽ വിവിധ പൂരാഘോഷ കമ്മിറ്റികളെ വിളിച്ചു ചേർത്ത യോഗത്തിലാണ് പോലീസിൻ്റെ ഈ അറിയിപ്പ്. നിശ്ചയിച്ച സമയത്തിൽ ഓരോ പൂരങ്ങളും ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കണം. എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണമെന്നും പോലീസ് പറഞ്ഞു. ചാവക്കാട് എസ്.ഐ അനുരാജ്, സി.പി.ഒ രജനീഷ് എന്നിവർ നിർദ്ദേശങ്ങൾ നൽകി. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ പ്രധാൻ, സെക്രട്ടറി കെ.ആർ രമേശ് , ഖജാൻജി എ.എ ജയകുമാർ, വി.ആർ മുരളീധരൻ, എൻ.ജി പ്രവീൺകുമാർ, കെ.എസ് അനിൽ, കെ.കെ സതീന്ദ്രൻ, എൻ.കെ രാജൻ, എ.എസ് രാജൻ, കെ.എ ബിജു, പി.എസ് മോഹനൻ, എം.എസ് ജയപ്രകാശ്, കെ.സി സുരേഷ്, എം.വി ഹരിദാസൻ, പി.വി മോഹനൻ, യു.ആർ സുരേഷ് പി.വി പ്രേമൻ, പുരാഘോഷ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. മാർച്ച് ഏഴിനാണ് മഹോത്സവം.