ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെ നേതൃത്വത്തിൽ നടന്ന ഭാഗവതോത്സവം സമാപിച്ചു. സമാപനസഭയിൽ ഡി.ഐ.ജി ശ്രീജിത്ത് ഐ.പി.എസ് മുഖ്യ അനുഗ്രഹ പ്രഭാഷണം നടത്തി. പൈതൃകത്തിന്റെ പൊന്നാടയും ഉപഹാരവും ആചാര്യൻ സ്വാമി ഉദിദ് ചൈതന്യജി നൽകി. ഡിസംബറിൽ സ്വാമി ആചാര്യനായി 10008 പേരുടെ നേതൃത്വത്തിൽ നടക്കുന്ന ലളിത സഹസ്രനാമ യജ്ഞത്തിന്റെ ബ്രോഷർ പ്രകാശനം ശ്രീജിത്ത് നിർവ്വഹിച്ചു. ചടങ്ങിൽ അഷ്ടാംഗം പ്രിൻസിപ്പൽ നാരായണൻ നമ്പി, കാജ അബൂബക്കർ ഹാജി, എ.ഡി.ജി.പി കെ വിജയൻ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയർമാൻ ഡോ. ഡി.എം വാസുദേവൻ, വർക്കിംഗ് ചെയർമാൻ അഡ്വ. രവി ചങ്കത്ത്, വർക്കിംഗ് കൺവീനർ ഡോ. കെ.ബി പ്രഭാകരൻ, പ്രസിഡന്റ് അഡ്വ.സി രാജാഗോപാലൻ, വൈസ് പ്രസിഡന്റ് സുരേഷ് കുറുപ്പ്, ട്രഷറർ ശ്രീകുമാർ പി നായർ, സെക്രട്ടറി മധു കെ നായർ, കെ.കെ വേലായുധൻ, എ.കെ ദിവാകരൻ, മണലൂർ ഗോപിനാഥ്, മുരളി അകമ്പടി ഒ.വി രാജേഷ്, എം.വി ഉണ്ണികൃഷ്ണൻ, ജയൻ കെ മേനോൻ, ബിജു ഉപ്പുങ്ങൽ എന്നിവർ സംസാരിച്ചു.