വടക്കേക്കാട്: വടക്കേക്കാട് തിരുവളയന്നൂർ ഹയർ സെക്കൻഡറി സ്കൂൾ 87 എസ്.എസ്.സി ബാച്ച് കൂട്ടായ്മയുടെ നേതൃത്വത്തിൽ സഹപാഠിക്ക് ഒരു സ്വപ്ന വീട് എന്ന പദ്ധതിയുടെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ ഭവനത്തിന്റെ താക്കോൽ കൈമാറി. വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ട് എൻ.എം.കെ നബീൽ ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് പ്രസിഡന്റ് ശശി സൗപർണിക അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടി പറമ്പിൽ, വടക്കേക്കാട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയും വാർഡ് മെമ്പറുമായ രുഗ്മ്യ സുധീർ, ശ്രീധരൻ മാക്കാലിക്കൽ, ചാവക്കാട് ബ്ലോക്ക് ഡിവിഷൻ മെമ്പറും സ്കൂൾ പി ടി എ പ്രസിഡൻ്റുമായ ബിജു പള്ളിക്കര, സ്കൂൾ പ്രധാന അധ്യാപിക ജിഷ തുടങ്ങിയവർ സംസാരിച്ചു. ഭവന നിർമാണത്തിന് നേതൃത്വം നൽകിയ വിശ്വംഭരനെ ചടങ്ങിൽ 87 ബാച്ച് കണക്ക് അധ്യാപിക കമല ടീച്ചർ ഗ്രൂപ്പിന് വേണ്ടി ആദരിച്ചു. ഗ്രൈറ്റ് എസ് എസ് സി 87 ബാച്ച്ഗ്രൂപ്പ് സെക്രട്ടറി സുരേഷ് ആലുക്കൽ, സ്വാഗതവും റോയി പാലത്തിങ്കൽ നന്ദിയും പറഞ്ഞു. പ്രവാസി കോർഡിനേറ്റർ ഷാജഹാന്റെ നേതൃത്വത്തിൽ ഗ്രൂപ്പ് അംഗങ്ങൾ ചേർന്നാണ് താക്കോൽ കൈമാറ്റം നടത്തിയത്. നാല് മാസങ്ങൾക്ക് മുൻപ് ഗ്രൂപ്പ് പ്രവാസി കോർഡിനേറ്റർ അമീറിന്റെ ആശയത്തിലാണ് സഹപാഠിക്ക് ഒരു സ്വപ്ന വീട് എന്ന പദ്ധതി അവിഷ്‌ക്കരിച്ചത്. പ്രവാസി സുഹൃത്തുക്കളുടെ പ്രധാന പങ്കാളിത്തത്തോടുകൂടിയാണ് സുന്ദരമായ സ്വപ്ന ഭവനം ഒരുക്കിയത്. മൂന്നര സെന്റ് സ്ഥലത്ത് 320 സ്ക്വയർ ഫീറ്റിൽ 5.5 ലക്ഷം രൂപ ചിലവഴിച്ചാണ് ഭവനം നിർമ്മിച്ചത്. 87 ബാച്ച് അധ്യാപകരായ സത്യബാമ, സാവത്രി, സതി, സുധ, ഗ്രൂപ്പ് ഭാരവാഹികളായ എൻ വി അബ്ദുൽ മൻസൂർ, കെഎം രാധാകൃഷ്ണൻ, വികെ സിദ്ദിഖ് തുടങ്ങീ ഗ്രൂപ്പ് മെമ്പർമാരും ഗ്രൂപ്പ് വനിതാ വിങ്ങ് പങ്കെടുത്തു.