Sunday, February 23, 2025

ക്യാൻസർ ബാധിതയുടെ ചികിത്സാ ധനസഹായത്തിന് സഹൃദയുടെ ബിരിയാണി ചലഞ്ച്

ചാവക്കാട്: ക്യാൻസർ ബാധിച്ച മണത്തല സിംഗർ ലൈൻ സ്വദേശിനിയുടെ ചികിത്സ ധനസഹായത്തിനായി ഇന്ന് മണത്തല സഹൃദയയുടെ ബിരിയാണി ചലഞ്ച്. 100 രൂപക്ക് ഒരു ബിരിയാണിയാണ് മണത്തല എച്ച്.എം.സി സഹൃദയ കലാ സാംസ്കാരിക വേദി ഒരുക്കിയിട്ടുള്ളത്. മണത്തല വോൾഗ, മണത്തല റോഡീസ്, മണത്തല ഹുറിക്കൈൻസ്, S5 വഞ്ചിക്കടവ് തുടങ്ങി ക്ലബ്ബുകളുടെ സഹകരണത്തോടെയാണ്  ബിരിയാണി ചലഞ്ച്. ബിരിയാണി ചലഞ്ചിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9605540661, 9633219693 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments