ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോൽസവത്തിൻ്റെ പ്രാരംഭമായ ആനയോട്ടം ചടങ്ങ് സുരക്ഷിതമായും അപായരഹിതമായും നടത്താൻ ഉന്നതതല യോഗ തീരുമാനം. ആനകളും ഭക്തരും തമ്മിൽ നിശ്ചിതമായ അകലം പാലിച്ച് ആനയോട്ട ചടങ്ങ് നടത്താനും തീരുമാനമായി. ഗുരുവായൂർ ദേവസ്വം ഭരണസമിതി വിളിച്ചു ചേർത്ത വിവിധ സർക്കാർ വകുപ്പു പ്രതിനിധികളുടെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് ഈ തീരുമാനം. മാർച്ച് 10 നാണ് പ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടം.