ഗുരുവായൂര്‍: ഗുരുവായൂർ നിയോജക മണ്ഡലത്തിലെ അഞ്ഞൂര്‍ – പിള്ളക്കാട് – കോട്ടപ്പടി റോഡ് ബി.എം.ബി.സി ചെയ്ത് നവീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് 2,91,60,000 കോടി രൂപ അനുവദിച്ച് ഉത്തരവായി. ഗുരുവായൂര്‍ നഗരസഭയുടെ ഉടമസ്ഥതയിലായിരുന്ന ഈ റോഡ് എന്‍.കെ അക്ബര്‍ എം.എല്‍.എ യുടെ ഇടപെടലിനെ തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തത്. റോഡിന്‍റെ ശോചനീയ സ്ഥിതി പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസിനെ എം.എല്‍.എ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി റോഡ് ബി.എം.ബി.സി ചെയ്യുന്നതിന് ഭരണാനുമതി നല്‍കിയതെന്ന് എൻ.കെ അക്ബർ എം.എൽ.എ അറിയിച്ചു.