ഗുരുവായൂർ: തുടർച്ചയായി രണ്ടാം തവണയും സ്വരാജ് ട്രോഫി കരസ്ഥമാക്കിയ തിൻ്റെ സന്തോഷം പങ്കിടാൻ സ്വാഭിമാന സംഗമം. ഫെബ്രുവരി 24ന് ഉച്ചക്ക് 12 മണിക്ക് ഗോകുലം പാർക്കിലാണ് സ്വാഭിമാന സംഗമം നടക്കുകയെന്ന് നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, സെക്രട്ടറി എച്ച് അഭിലാഷ് കുമാർ എന്നിവർ അറിയിച്ചു.