ഗുരുവായൂർ: പാതി വില സ്കൂട്ടർ തട്ടിപ്പ കേസിൽ ഗുരുവായൂരിൽ ഒരാൾ അറസ്റ്റിൽ. പാവറട്ടി തിരുനെല്ലൂർ സ്വദേശി രവി പനക്കലാണ് അറസ്റ്റിലായത്. ഇയാൾ ന്യൂസ് ഓഫ് ഇന്ത്യ സെക്രട്ടറി എന്ന പേരിൽ 20 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പോലീസ് പറയുന്നത്. ഇരിങ്ങപ്പുറം സ്വദേശിനി എം രാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.