തൃശൂർ: സി.പി.എം തൃശ്ശൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.വി അബ്ദുൽ ഖാദറിനെ നാഷണൽ ലീഗ് അനുമോദിച്ചു. നാഷണൽ ലീഗ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഷബീൽ ഐദ്റൂസി തങ്ങൾ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ജെയിംസ് കാഞ്ഞിരത്തിങ്കൽ, ജില്ലാ ജനറൽ സെക്രട്ടറി ഷാജി പള്ളം, ട്രഷറർ ഷറഫുദ്ദീൻ എടക്കഴിയൂർ, ജില്ലാ സെക്രട്ടറിയറ്റ് അംഗം സുനിൽ ചിറ്റിയാൻ, നാഷണൽ യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി ഉമ്മർ കുണ്ടുപറമ്പിൽ, ഷാജു കാളാഞ്ചേരി, ജഅഫർ ജമാലുദ്ധീൻ തുടങ്ങിയവർ സംബന്ധിച്ചു.