ചാവക്കാട്: ഫെബ്രുവരി 27 ന് നടക്കുന്ന കേരള തീരദേശ ഹർത്താലിന്റെ ഭാഗമായി ചാവക്കാട് മേഖല ഫിഷറീസ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൺവെൻഷൻ സംഘടിപ്പിച്ചു. മത്സ്യ തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെകട്ടറി കെ.ഡി വീരമണി ഉദ്ഘാടനം ചെയ്തു. കോർഡി നേഷൻ കമ്മിറ്റി ചെയർമാൻ കെ.എസ് അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്റ് ടി.എം ഹനീഫ, എ.ഐ.ടി.യു.സി മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രതിനിധി എ.വി ഷംസുദ്ദീൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. സുരേന്ദ്രൻ മരയ്ക്കാൻ, മത്സ്യത്തൊഴിലാളി ഫെഡറേഷൻ എസ്ടിയു ദേശീയ ജനറൽ സെക്രട്ടറി പി.എ.ഷാഹുൽ ഹമീദ്, മത്സ്യത്തൊഴിലാളി കോൺഗ്രസ് എൻ.സി.പി പ്രതിനിധി എം.കെ ഷംസുദ്ദീൻ, വി.എ. ഷംസു, എ.എം. അലാവുദ്ദീൻ എന്നിവർ സംസാരിച്ചു. കൺവീനർ പി.കെ കബീർ സ്വാഗതവും ട്രഷറർ കെ.എം. ഷെർഹബീൽ നന്ദിയും പറഞ്ഞു.