പുന്നയൂർ: സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾക്കും ഭൂനികുതി 50 ശതമാനം വർദ്ധിപ്പിച്ചതിനുമെതിരെ പുന്നയുർ മണ്ഡലം കോൺഗ്രസ് കമ്മറ്റി പുന്നയൂർ വില്ലേജിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ഡി.സി.സി എക്സിക്യൂട്ടീവ് മെമ്പർ ഉമ്മർ മുക്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുനാഷ് മച്ചിങ്ങൽ അധ്യക്ഷധ വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ ഷിബു മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ കരീം കരിപോട്ട്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യാ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കെ കമറുദ്ധീൻ, ഹുസൈൻ തെക്കാത്ത്, യൂസഫ് ഹാജി, മഹിളാ കോൺഗ്രസ് ജില്ലാ സെക്രെട്ടറി സുബൈദ പാലക്കൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റാഷ് മുനീർ, മൊയ്‌നു അഞ്ചിങ്ങൽ കെട്ടിട നിർമാണ തൊഴിലാളി യുണിയൻ പ്രസിഡന്റ്, ഷാജഹാൻ മൂന്നയിനി, കെ കരുണാകരൻ ഫൌണ്ടേഷൻ ചെയർമാൻ ബിനീഷ് വലിയകത്ത് എന്നിവർ സംസാരിച്ചു. സഞ്ജിത് എടക്കര സ്വാഗതവും ബൂത്ത് പ്രസിഡന്റ് കാസിം ഹാജി നന്ദിയും പറഞ്ഞു.