ചാവക്കാട്: കടൽ മണൽ ഖനനം നടത്തി കടലിനെയും കടലിൻ്റെ മക്കളെയും കൊല്ലാനുള്ള ഭരണകൂട – കോർപ്പറേറ്റ് പദ്ധതിക്കെതിരെ താക്കീതുമായി ചാവക്കാട് വെൽഫെയർ പാർട്ടി പ്രക്ഷോഭ സംഗമം. ബ്ലാങ്ങാട് ബീച്ചിൽ നിരവധി പ്രവർത്തകർ അണിനിരന്ന ‘കടൽ മണൽ ഖനന വിരുദ്ധ പ്രക്ഷോഭ മനുഷ്യ ചങ്ങല’ തീർത്തുകൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ബ്ലാങ്ങാട് ബീച്ചിൽ നിന്നും കാൽനടയായി നടത്തിയ കടൽ സംരക്ഷണ യാത്ര ചാവക്കാട് മുൻസിപ്പൽ സ്ക്വയറിൽ സമാപിച്ചു. തുടർന്ന് നടന്ന സംഗമം വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ പ്രതിഷേധത്തെ അവഗണിച്ച് ജനദ്രോഹ തീരുമാനവുമായി മുന്നോട്ടു പോകാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെങ്കിൽ കേരളതീരത്ത് അതിശക്തമായ ജനകീയ പ്രക്ഷോഭത്തിന് കേരളം സാക്ഷ്യം വഹിക്കുമെന്നും അതിനായി മുഴുവൻ ജനങ്ങളും രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി തൃശൂർ ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ.എസ് നിസാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരീപ്പുഴ, സംസ്ഥാന സെക്രട്ടറി പ്രേമാ ജി പിഷാരടി, സംസ്ഥാന കമ്മിറ്റി അംഗം എം.കെ അസ്ലം, തീരദേശ ജനതയുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന പ്രമുഖ ആക്ടിവിസ്റ്റ് മാഗ്ലീൻ ഫിലോമിന, എഫ്.ഐ.ടി.യു മത്സ്യ തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡൻറ് മുഹമ്മദ് പൊന്നാനി, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഉമൈറ കെ.എസ്, റക്കീബ് കെ തറയിൽ, എഫ്.ഐ.ടി.യു ജില്ലാ പ്രസിഡൻ്റ് ഹംസ എളനാട്, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് സിറാജുദ്ദീൻ ബാവ, പ്രവാസി വെൽഫെയർ ഫോറം ജില്ലാ പ്രസിഡൻ്റ് അക്ബർ പി.കെ., വിമൻ ജസ്റ്റിസ് ജില്ലാ ജനറൽ സെക്രട്ടറി ഫസീല ഹനീഫ്, പാർട്ടി മണ്ഡലം പ്രസിഡൻ്റ് ഫൈസൽ ഉസ്മാൻ എന്നിവർ സംസാരിച്ചു. ജില്ലാ – മണ്ഡലം നേതാക്കളായ ടി.എം. കുഞ്ഞിപ്പ, സുലേഖ അബ്ദുൽ അസീസ്, സുഹൈബ് അലി, നവാസ് കെ.എസ്, കെ.കെ ഷാജഹാൻ, നദീറ കുഞ്ഞുമുഹമ്മദ്, സരസ്വതി വലപ്പാട്, ഒ കെ റഹീം, സി.ആർ ഹനീഫ, ഹുസൈൻ, ടി കെ താഹിർ, മുംതാസ്, ജഫീർ ഇരിങ്ങാപ്പുറം, മുസ്തഫ പഞ്ചവടി, മുസ്തഫ കമാൽ, റസാക്ക് ആലുംപടി, സി മൊയ്‌ദീൻ കുഞ്ഞി, സലാം മുതുവട്ടൂർ, പി.കെ സുഹൈൽ, മൊയ്‌നുദ്ധീൻ, മുഹമ്മദ് അസ്‌ലം, സാദിക് തറയിൽ, ഷണ്മുഖൻ വൈദ്യർ, പി.എച്ച് റസാഖ് തുടങ്ങിയവർ നേതൃത്വം നൽകി.