പുന്നയൂർക്കുളം: അണ്ടത്തോട് നിന്നും കാണാതായ 45 വയസ്സുകാരിയെ കണ്ടെത്തി. അണ്ടത്തോട് കൈതച്ചിറ റോഡിൽ പുതു വിള പുത്തൻവീട്ടിൽ കമർബയെയാണ് പെൺ സുഹൃത്തിൻ്റെ വീട്ടിൽ നിന്നും കണ്ടെത്തിയത്. കമർബയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ വടക്കേക്കാട് പോലീസിൽ പരാതി നൽകുകയും ഇത് സംബന്ധിച്ച ‘സർക്കിൾ ലൈവ് ന്യൂസ്’ വാർത്ത നൽകുകയും ചെയ്തിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ കമർബ തങ്ങളുടെ വീട്ടിലുണ്ടെന്ന വിവരം വടക്കേക്കാട് പോലീസിനെ അറിയിക്കുകയായിരുന്നു.