ചാവക്കാട്: അങ്ങാടിത്താഴം മഹല്ല് ജുമാഅത്ത് കമ്മിറ്റിയും എസ്.ടി.എസ് കമ്മിറ്റിയും ചേർന്ന് 25-ാമത് സ്വലാത്ത് വാർഷികം ആചരിച്ചു. മത പ്രഭാഷണവും നടന്നു. ദുആ സമ്മേളനം ചാവക്കാട് മഹല്ല് ഖത്തീബ് ഹാജി കെ.എം ഉമർ ഫൈസി ഉൽഘാടനം ചെയ്തു. സയ്യിദ് ശിഹാബുദ്ധീൻ അൽ ബുഖാരി (കടലുണ്ടി തങ്ങൾ ) ദുആ സമ്മേളനത്തിന് നേതൃത്വം നൽകി. മഹല്ല് നിവാസികൾക്ക് ഭക്ഷണ വിതരണവും നടത്തി. മഹല്ല് ഖത്തീബ് ഹാജി കെ.എം ഉമർ ഫൈസിയുടെ പ്രാർത്ഥനയോടെ ഭക്ഷണ വിതരണം ചെയ്തു. മഹല്ല് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ, ജനറൽ സെക്രട്ടറി നൗഷാദ് അഹമ്മു, നാസർ കൊളാടി, എൻ.കെ ശംസുദ്ധീൻ, അനീഷ് പാലയൂർ, ഹബീബ്, നൗഷാദ് നെടുംപറമ്പിൽ, നാസർ കോനായിൽ, ഇല്ല്യാസ് ബുർഹാൻ, അബു സാലിഹ്, ശംസുദ്ധീൻ, ഷജീർ, ശിഹാബ് കാരക്കാട്, മുനീർ, അബ്ദുൽ ഗഫൂർ, എന്നിവർ നേതൃത്വം നൽകി.