ഗുരുവായൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി ശരീര സൗന്ദര്യ മത്സരത്തിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് തുടർച്ചയായി അഞ്ചാം തവണയും ചാമ്പ്യൻമാർ. ഇന്നലെ നടന്ന മത്സരത്തിൽ എട്ടു ഭാര വിഭാഗങ്ങളിൽ അഞ്ചു സ്വർണ്ണവും ഒരു വെള്ളിയും രണ്ടു വെങ്കലവും ശ്രീകൃഷ്ണ കോളേജ് കരസ്ഥമാക്കി. മിസ്റ്റർ കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യൻ ഓഫ് ചാമ്പ്യനായി ശ്രീകൃഷ്ണ കോളേജിന്റെ ആർ ശ്രീറാം തിരഞ്ഞെടുക്കപ്പെട്ടു. മിസ്റ്റർ വേൾഡ് മിസ്റ്റർ യൂണിവേഴ്സ് മുസാദിഖ് മൂസ മുഖ്യാതിഥിയായി. 60 കിലോ വിഭാഗത്തിൽ മുഹമ്മദ് സാബിഖ്, 80 കിലോ വിഭാഗത്തിൽ മുഹമ്മദ് സഹൽ, 85 കിലോ വിഭാഗത്തിൽ ആർ ശ്രീറാം, 90 കിലോ വിഭാഗത്തിൽ മുഹമ്മദ് മുർഷിദ്, 90+കിലോ വിഭാഗത്തിൽ ടി.കെ ഷാനിഫ് എന്നിവർ സ്വർണം നേടി. 90 കിലോ വിഭാഗത്തിൽ മുഹമ്മദ് ഫാസിൽ വെള്ളിയും 65 കിലോ വിഭാഗത്തിൽ ആശിർവാദ്, 70 കിലോ വിഭാഗത്തിൽ ഹരികൃഷ്ണൻ എന്നിവർ ആതിഥേയർക്ക് വേണ്ടി വെങ്കലവും കരസ്ഥമാക്കി. വിജയികൾക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗം മേധാവി ഡോ. വി.പി സക്കീർ ഹുസൈൻ, അർജുന അവാർഡ് ജേതാവ് ടി.വി പോളി, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡെപ്യൂട്ടി ഡയറക്ടർ ജി ബിപിൻ, സെനെറ്റ് മെമ്പർ കെ ജയകുമാർ, ഡോ. ബ്രിനേഷ് എന്നിവർ സമ്മാനദാനം നടത്തി. ടി നിശാന്ത് സ്വാഗതം പറഞ്ഞു. ഡോ. ഇ.കെ സുധ അധ്യക്ഷത വഹിച്ചു. കായിക വിഭാഗം മേധാവി ഡോ. കെ.എസ് ഹരിദയാൽ നന്ദി പറഞ്ഞു. ശ്രീ ശങ്കരാചര്യ കാലടി യൂണിവേഴ്സിറ്റിയിൽ മാർച്ച് 7, 8, 9 തിയ്യതികളിൽ നടക്കുന്ന ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി മാസരങ്ങൾക്കുള്ള എട്ടു അംഗ ടീമിൽ ശ്രീകൃഷ്ണയുടെ 6 താരങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു.