ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവം പള്ളിവേട്ട ചടങ്ങിന്റെ ഭാഗമായി പള്ളി വേട്ട കമ്മിറ്റി രൂപികരിച്ചു. ദേവസ്വം കോൺഫറൻസ് ഹാളിൽ നടന്ന രൂപീകരണയോഗം പള്ളി വേട്ട കമ്മിറ്റി ചെയർമാനും ദേവസ്വം ഭരണ സമിതിയംഗവുമായ മനോജ് ബി നായർ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ക്ഷേത്രം മാനേജർ പി.കെ സുശീല, അനിൽ കല്ലാറ്റ്, ഒ.പി ഉണ്ണികൃഷ്ണൻ, ടി.പി നന്ദകു മാർ,മോഹന ചിത്ര എന്നിവർ സംസാരിച്ചു. ടി.പി രവി കൃഷ്ണൻ, കെ.എം രവീന്ദ്രൻ, ജയശ്രി, ബിജു ഷൺമുഖൻ, ടി.കെ ശിവദാസ്, പി അരവിന്ദാക്ഷൻ, ടി.പി ഹരികൃഷ്ണൻ എന്നിവരടങ്ങുന്ന 17 അംഗ കമ്മിറ്റി രൂപീകരിച്ചു. നിരവധി ഭക്തജനങ്ങൾ പങ്കെടുക്കുന്ന പള്ളിവേട്ട ചടങ്ങിൻ്റെ സുഗമമായ നടത്തിപ്പിന് വേണ്ട മുന്നൊരുക്കങ്ങൾ സ്വീകരിക്കുമെന്ന് കമ്മിറ്റി തീരുമാനിച്ചു. പള്ളിവേട്ട ദിനത്തിലെ ആനയോട്ടത്തിൽ ആനയും ഭക്തരും തമ്മിൽ കൃത്യമായ അകലം പാലിച്ചു കൊണ്ടായിരിക്കും പള്ളിവേട്ട ചടങ്ങുകൾ നടത്തുക. അതുമായി ബന്ധപ്പെട്ട് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. ഉത്സവം 9-ാം നാളായ മാർച്ച് 18 നാണ് പള്ളിവേട്ട.