Tuesday, February 18, 2025

ചലച്ചിത്ര രംഗത്ത് 30 വർഷം; എം ജയചന്ദ്രന് ഗുരുവായൂരിൽ  ദൃശ്യയും അനുമോദനം

ഗുരുവായൂർ: മലയാള ഗാന ചലച്ചിത്ര രംഗത്ത് 30 വർഷം പൂർത്തീകരിച്ച ഗാനരചയിതാവും സംഗീത സംവിധായകനും  ഗായകനുമായ  എം ജയചന്ദ്രനെ ദൃശ്യ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ദൃശ്യ പ്രസിഡണ്ട് കെ.കെ ഗോവിന്ദ ദാസ് എം ജയചന്ദ്രനെ പൊന്നാട അണിയിച്ചു. ട്രഷറർ വി.പി ആനന്ദൻ ഉപഹാര സമർപ്പണം നടത്തി. വി.പി ഉണ്ണികൃഷ്ണൻ  എം ജയചന്ദ്രനെ സദസ്സിന് പരിചയപ്പെടുത്തി.  മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ പ്രകാശ്, ദൃശ്യ സെക്രട്ടറി ആർ രവികുമാർ, വൈസ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്, നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ, കൗൺസിലർ സി.എസ് സൂരജ്, വയലിൻ കലാകാരി കുമാരി ഗംഗ, സതീഷ് ചേർപ്പ്, ബാബുരാജ് ഗുരുവായൂർ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments