പുന്നയൂർ: കേരള സർക്കാർ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി പുന്നയൂർ ഗ്രാമ പഞ്ചായത്തിൽ മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് സുഹറ ബക്കർ അധ്യക്ഷത വഹിച്ചു. കാർപ് ഇനത്തിൽ പെട്ട 6660 മത്സ്യകുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്. വാർഡ് മെമ്പർ അറഫാത്ത്, കർഷകരായ സിദ്ദിഖ്, കുഞ്ഞുട്ടി, സുരേന്ദ്രൻ, സ്വപ്ന, ഫിഷറീസ് ഉദ്യോഗസ്ഥരായ മനീഷ്, ഗീതമോൾ എന്നിവർ പങ്കെടുത്തു.