ചാവക്കാട്: മകൻ്റെ വിവാഹദിനത്തിൽ കാരുണ്യ പ്രവർത്തനത്തിന് ധനസഹായം നൽകി ഒരു മാതൃക. കൺസോൾ ഖത്തർ എക്സിക്യൂട്ടീവ് അംഗം അമീർ മുഹമ്മദാണ് മകൻ അൻലാസിന്റെ വിവാഹ ദിനത്തിൽ കൺസോളിലെ വൃക്കരോഗികൾക്കായി ഡയാലിസിസ് ഫണ്ടിലേക്ക് സംഭാവന നൽകിയത്. കൺസോൾ പ്രസിഡണ്ട് ജമാൽ താമരത്ത്, വൈസ് പ്രസിഡണ്ട് ഹക്കീം ഇമ്പാറക്ക്, വി.കെ.സി ഷാഹുൽ, നൗഷാദ് തെക്കുംപുറം എന്നിവർ തുക ഏറ്റുവാങ്ങി.