കടപ്പുറം: മുനക്കകടവ് ഹാർബർ യൂണിയൻ കോഡിനേഷൻ പുതിയ കമ്മിറ്റി തിരഞ്ഞെടുത്തു. കടപ്പുറം ബി.കെ.സി തങ്ങൾ സ്മാരക കടപ്പുറം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന മുനക്കകടവ് ഹാർബർ യൂണിയൻ കോഡിനേഷൻ ജനറൽ ബോഡി യോഗം എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആച്ചി ബാബു (പ്രസിഡൻ്റ്), സി.കെ ഷാഹുൽ, കെ.എം നജീബ് (‘വൈസ് പ്രസിഡൻ്റുമാർ), കെ.ഐ മുഹമ്മദ്മോൻ (ജനറൽ സെക്രട്ടറി), പി.എ അഷ്ക്കർ അലി, സി.ബി.ഹരിദാസ് (സെക്രട്ടറിമാർ), പി.എം.ബദറുദ്ധീൻ (ട്രഷറർ).