ചാവക്കാട്: മാലിന്യമുക്തം നവകേരള കാമ്പയിൻ്റെ ഭാഗമായി പുളിച്ചിറക്കെട്ടിലെ കുളവാഴകൾ നീക്കം ചെയ്തു. സംസ്ഥാന സർക്കാരിന്റെ “ഇനി ഞാൻ ഒഴുകട്ടെ” എന്ന ക്യാമ്പയിന്റെ മൂന്നാം ഘട്ടത്തോടനുബന്ധിച്ചാണ് കുളവാഴ നീക്കം ചെയ്തത്. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കെ.കെ മുബാറക് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ് സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലിം, വിദ്യാഭ്യാസ കലാകായിക കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ, മുൻ ചെയർമാനും നഗരസഭ കൗൺസിലറുമായ എം.ആർ രാധാകൃഷ്ണൻ, സി.ഡി.എസ് ചെയർപേഴ്സൺ ജീന രാജീവ് എന്നിവർ സംസാരിച്ചു. നഗരസഭാ ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് കുളവാഴ പൂർണമായും നീക്കം ചെയ്തത്. കുളം വൃത്തിയാക്കിയതിന് പുറമെ, കുളത്തിന്റെ നവീകരണത്തിനുള്ള പദ്ധതികളും നഗരസഭ ആവിഷ്കരിച്ചിട്ടുണ്ട്. ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു.