Sunday, February 23, 2025

എടക്കഴിയൂർ എസ്.എസ്.എം.വി.എച്ച്.എസ് സ്കൂളിൽ അറബിക് കാലിഗ്രാഫി മത്സരവും പ്രദർശനവും സംഘടിപ്പിച്ചു

ചാവക്കാട്: എടക്കഴിയൂർ സീതി സാഹിബ് മെമ്മോറിയൽ വി.എച്ച്.എസ് സ്കൂളിൽ  അറബിക് കാലിഗ്രാഫി മത്സരവും പ്രദർശനവും സംഘടിപ്പിച്ചു.സ്കൂളിലെ അറബിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ എട്ട് , ഒമ്പത്, പത്ത് ക്ലാസുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. ഹെഡ്മാസ്റ്റർ ജോഷി ജോർജ് കാലിഗ്രാഫിക് പ്രദർശനം ഉദ്ഘാടനം ചെയ്തു. ഭാഷയുടെ കലാപരമായ രൂപങ്ങൾ പഠിക്കുന്നത് സാംസ്കാരിക ഐക്യത്തിന് വഴിയൊരുക്കുന്നതായും ഭാഷാ പഠനത്തിനൊപ്പം കലയെ പ്രോത്സാഹിപ്പിക്കുന്നത് വിദ്യാർത്ഥികളുടെ സർഗ്ഗാത്മകത വികസിപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. അറബിക് സബ്ജറ്റ് കൺവീനർ പി.എം നുസൈബ ടീച്ചർ, അറബി ക്ലബ്ബ് ചെയർമാൻ മഹ്‌സൂമിയ, അറബിക് അധ്യാപകരായ പി.കെ സിറാജുദ്ദീൻ, എൻ.പി അബ്ദുൽസലാം എന്നിവർ നേതൃത്വം നൽകി. അറബിക് ലിപിയുടെ സൗന്ദര്യവും ആഴവും വിദ്യാർത്ഥികൾക്കിടയിൽ പ്രചരിപ്പിക്കുക, കലാപരിശീലനത്തിലൂടെ സാംസ്കാരിക ബോധം വളർത്തുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ. മത്സരത്തിൽ പങ്കെടുത്തവർ അറബിക് ഭാഷയിലെ ഖുർആൻ വാചകങ്ങൾ, പ്രശസ്തമായ സാഹിത്യവാക്യങ്ങൾ, കവിതാലേഖനങ്ങൾ എന്നിവ കലാപരമായ ശൈലിയിൽ അവതരിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments