Monday, February 17, 2025

ഗുരുവായൂർ വൈ.എം.സി.എ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: ഗുരുവായൂർ വൈ.എം.സി.എ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ ദേശീയ പ്രസിഡന്റ് വിൻസെന്റ് ജോർജ് ഉദ്ഘാടനം നിർവഹിച്ചു.  യൂണിറ്റ് പ്രസിഡന്റ് ബാബു എം വർഗീസ് അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് ബെഞ്ചമിൻ കോശി അനുഗ്രഹ പ്രഭാഷണം നടത്തി. എൻ.കെ അക്ബർ എം.എൽ.എ മുഖ്യസന്ദേശം നൽകി. ആസ്ഥാന മന്ദിര ഉദ്ഘാടനത്തോടനുബന്ധിച്ച് കാരുണ്യ ഹസ്ത‌ം പദ്ധതി വൈ.എം.സി.എ റീജിയൺ ചെയർമാൻ പ്രൊഫ. അലക്‌സ് തോമസും, ഉല്ലാസ പറവകളോടൊപ്പം പദ്ധതി വൈ.എം.സി.എ. മുൻ റീജിയൺ ചെയർമാൻ ജോസ് നെറ്റിക്കാടനും ഉദ്ഘാടനം ചെയ്‌തു. വൈ.എം.സി എ സബ് റീജിയൻ ചെയർമാൻ ജോൺസൺ മാറോക്കി, ജോബിൻസ് പീറ്റർ, മാത്യൂസ് ഒലക്കേങ്കിൽ, യൂണിറ്റ് സെക്രട്ടറി ജിഷോ എസ് പുത്തൂർ, വൈസ് പ്രസിഡന്റ് സി.ഡി. ജോൺസൺ, ട്രഷറർ ലോറൻസ് നീലങ്കാവിൽ, വനിത ഫോറം പ്രസിഡൻ്റ് നീന ജോൺസൻ, ജോസ് ലൂയിസ് എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments