ഗുരുവായൂർ: കിതപ്പ് മാറി കേരളത്തിൽ സഹകരണ സ്ഥാപനങ്ങൾ ഇപ്പോൾ കുതിക്കുകയാണെന്ന് ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി അഭിപ്രായപ്പെട്ടു. ഗുരുവായൂരിൽ ഫെബ്രുവരി 22, 23 തീയതികളിൽ നടക്കുന്ന കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയിസ് സെൻ്റർ സംസ്ഥാന നേതൃത്വ ശില്പശാലയുടെ സ്വാഗത സംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമിച്ചവരുടെ പ്രതിബന്ധങ്ങൾതട്ടിയകറ്റി സഹകാരികളും പൊതുസമൂഹവും ഒറ്റക്കെട്ടായി നിന്നതിന്റെ ഫലമാണ് ഈ കുതിപ്പെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് സി സുജിത്ത് അധ്യക്ഷത വഹിച്ചു. ആർ ജെ ഡി ജില്ലാ വൈസ് പ്രസിഡണ്ട് പി.ഐ സൈമൺ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സംഘടന സംസ്ഥാനജനറൽ സെക്രട്ടറി ഷോബിൻ തോമസ്, സി.പി രാജൻ, റോബർട്ട് ഫ്രാൻസീസ്, ജിജു കെ.കെ, എം.ജി ജയരാജ്, ആർ.ജെ.ഡി നിയോജകമണ്ഡലം പ്രസിഡന്റ് റഹീം വീട്ടിപറമ്പിൽ, ആർ.ജെ.ഡി ഗുരുവായൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അശ്വിൻ ഗുരുവായൂർ തുടങ്ങിയവർ സംസാരിച്ചു.