ഒരുമനയൂർ: ഗ്രാന്മ ഒരുമനയൂർ സാംസ്കാരിക സമിതിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു. ഒരുമനയൂർ പഞ്ചായത്തിന് സമീപം നടന്ന ചടങ്ങിൽ കീക്കോട്ട് സയ്യിദ് ഹൈദ്രോസ്കോയ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാന്മ ആക്ടിംഗ് പ്രസിഡന്റ് പി.എം യഹിയ അധ്യക്ഷത വഹിച്ചു. ഗ്രാന്മ രക്ഷാധികാരി പി.എം അബ്ദുൽ നാസർ, എക്സിക്യൂട്ടീവ് അംഗങ്ങളായ വി.പി ഷിയാസ്, ഫൈസൽ, ഷാജി, സ്വാതി, മുസ്തഫ, പി.പി. നുറുദ്ദീൻ പ്രവാസി അംഗങ്ങളായ മുഹമ്മദ്കുഞ്ഞി, ലത്തീഫ് കുറുപ്പത്ത് എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.പി അബൂബക്കർ സ്വാഗതവും മുസ്തഫ കണ്ണാട്ട് നന്ദിയും പറഞ്ഞു.