ഗുരുവായൂർ: തൈക്കാട് സെന്ററിന് സമീപം ബ്രഹ്മകുളം റോഡിൽ സ്കൂട്ടറിന് മുന്നിലേക്ക് പൂച്ച വട്ടം ചാടിയതിനെ തുടർന്ന് സ്കൂട്ടർ മറിഞ്ഞു. യാത്രികന് പരിക്കേറ്റു. അടാട്ട് കാഞ്ഞിരപ്പറമ്പിൽ രതീഷി(44)നാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 5.40 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചൂണ്ടൽ സെന്റ് ജോസഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.