ഗുരുവായൂർ: ഹരിത കേരള മിഷന്റെ ഭാഗമായി നീര്‍ച്ചാലുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ ആവിഷ്‌കരിച്ച ‘ഇനി ഞാൻ ഒഴുകട്ടെ’ പദ്ധതിയുടെ 3-ാം ഘട്ടത്തിന് ഗുരുവായൂർ നഗരസഭയിൽ തുടക്കമായി. പദ്ധതിയുടെ ഭാഗമായി 20-ാം വാർഡിൽ അധികാരിപടി തോട് ശുചീകരണം ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പി.കെ നൗഫൽ സ്വാഗതം പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ.എം ഷെഫീർ, ബിന്ദു അജിത്കുമാർ എന്നിവർ സംസാരിച്ചു. സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി കാർത്തിക, തൊഴിലുറപ്പ് പദ്ധതി വിഭാഗം എ. ഇ. ടി എസ് അബി, തൊഴിലുറപ്പ് തൊഴിലാളികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.