ഗുരുവായൂർ: തദ്ദേശദിനാഘോഷത്തിൻ്റെ ഭാഗമായി ഗുരുവായൂരിൽ എക്സിബിഷന് തുടക്കമായി. ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹ സ്മാരക ഗ്രൗണ്ടിൽ ആരംഭിച്ച എക്സിബിഷൻ എ.സി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. എൻ.കെ അക്ബർ എം.എൽ.എ, ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ,ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേന്ദ്രൻ, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ല ജോയിന്റ് സെക്രട്ടറി സാജു സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. എക്സിബിഷനിൽ 80 ഓളം സ്റ്റാളുകൾ ഒരുങ്ങി തുടങ്ങി. തുടർന്ന് ഗായകരായ പത്മകുമാർ , ആദിത്യ ദേവാനന്ദ്, രഞ്ജിനി മഞ്ജുഷ് എന്നിവർ നയിച്ച നിറവ് സംഗീത നിശ അരങ്ങേറി.