ചാവക്കാട്: വഖഫ് ഭേദഗതി ബില്ലിനെതിരെ ചാവക്കാട് വെൽഫെയർ പാർട്ടി പ്രതിഷേധം. വഖഫ് ഭേദഗതി ബില്ലിന്റെ കോപ്പി കത്തിച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. വെൽഫെയർ പാർട്ടി സംസ്ഥാന നേതാവ് എം.കെ അസ്‌ലം ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് റസാക്ക് ആലുംപടി അധ്യക്ഷത വഹിച്ചു. അക്ബർ പെലമ്പാട്ട്, സലാം മുതുവട്ടൂർ, ആർ.കെ ഷെമീർ എന്നിവർ സംസാരിച്ചു. ഷെരീഫ് അബൂബക്കർ, എ.ആർ അബ്ദുൽ റസാക്ക്, പി.വി ഹസ്സൻ, നൗഷാദ്, നൗഫൽ, അൻവർ പുന്ന എന്നിവർ നേതൃത്വം നൽകി