Friday, February 14, 2025

ഏങ്ങണ്ടിയൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ വ്യാപാരികളുടെ പ്രതിഷേധ ധർണ്ണ

ഏങ്ങണ്ടിയൂർ: തൊഴിൽ നികുതി വർദ്ധനവ് പിൻവലിക്കുക,ഹരിതകർമ്മസേനയുടെ ഫീസ് മാലിന്യത്തിന്റെ തോതനുസരിച്ച് ക്രമീകരിക്കുക, ലൈസൻസുമായി ബന്ധപ്പെട്ട അനാവശ്യ നിബന്ധനകൾ ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഏങ്ങണ്ടിയൂർ യൂണിറ്റും ചേറ്റുവ യൂണിറ്റും സംയുക്തമായി ഏങ്ങണ്ടിയൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി ചേറ്റുവ യൂണിറ്റ് പ്രസിഡണ്ട് വി.കെ ഹംസ ധർണ്ണ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ഏങ്ങണ്ടിയൂർ യൂണിറ്റ് സെക്രട്ടറി പ്രസാദ് കാണത്ത് സ്വാഗതം പറഞ്ഞു. ഏങ്ങണ്ടിയൂർ യൂണിറ്റ് പ്രസിഡണ്ട് പി.വി ലോറൻസ് അധ്യക്ഷത വഹിച്ചു. എൻ.കെ ശങ്കരൻകുട്ടി, പരന്തൻ രാജശേഖരൻ, എന്നിവർ സംസാരിച്ചു. യൂണിറ്റ് ട്രഷർ പരന്തൻ രാജൻ നന്ദി പറഞ്ഞു. ഏങ്ങണ്ടിയൂരിലെ വ്യാപാരികൾ ധർണ്ണയിൽ  പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments