ഗുരുവായൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ, കോട്ടപ്പടി, ചെല്ലൂർപ്പടി എന്നീ യൂണിറ്റുകൾ സംയുക്തമായി പ്രതിഷേധ ധർണ നടത്തി. തൊഴിൽ നികുതി വർദ്ധനവ് പിൻവലിക്കുക, ഹരിത കർമ്മ സേനയുടെ ഫീസ് മാലിന്യത്തിന്റെ തോതനുസരിച്ച് ക്രമീകരിക്കുക, ലൈസൻസുമായി ബന്ധപ്പെട്ട അനാവശ്യ നിബന്ധനകൾ ഒഴിവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഗുരുവായൂർ നഗരസഭ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ രക്ഷാധികാരി പി.ഐ ആന്റോ ഉദ്ഘടനം ചെയ്തു. കോട്ടപ്പടി യൂണിറ്റ് വൈസ് പ്രസിഡന്റ് സി.കെ ഫ്രാൻസിസ്, ചൊവ്വല്ലൂർ പടി യൂണിറ്റ് പ്രസിഡന്റ് സി.ജെ വിൻസെന്റ്, ഗുരുവായൂർ യൂണിറ്റ് സെകട്ടറി എൻ രാജൻ എന്നിവർ സംസാരിച്ചു. ഗുരുവായൂർ യൂണിറ്റ് പ്രസിഡന്റ് സി.ടി ഡെന്നീസ് സ്വാഗതവും വനിത വിങ് പ്രസിഡന്റ് സുബിത മഞ്ജു നന്ദിയും പറഞ്ഞു.