കടപ്പുറം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചത് കേരള വ്യാപരി വ്യവസായി ഏകോപന സമിതി കടപ്പുറം യൂണിറ്റിൻ്റെ നേതൃത്വത്തിൽ കടപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസിൽ മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ഹരിത കർമ്മ സേന ഫീസ് ക്രമീകരിക്കുക, തൊഴിൽ നികുതി വർദ്ധനവ് പിൻവലിക്കുക, ട്രേഡ് ലൈസൻസ് പുതുക്കുന്നതിൽ അനാവശ്യമായ നിബന്ധനകൾ ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു ധർണ്ണ. യൂണിറ്റ് പ്രസിഡണ്ട് ആർ.പി അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മൊയ്തീൻ കുഞ്ഞി അധ്യക്ഷത വഹിച്ചു. ട്രഷറർ എം.സി മുഹമ്മദ്, കെ.ജി ശിവശങ്കരൻ, സിയാദ്, സുബീഷ്, കുമാർ, ഷുഹൈബ് മുനക്കകടവ് എന്നിവർ സംസാരിച്ചു.