പുന്നയൂർ: മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂൾ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് പഠനസഹായിയായി ഇനി എ.ഐ റോബോട്ട്. ഇന്റർനെറ്റ് സുരക്ഷാദിനത്തിത്തിൽ ഇന്റർനെറ്റിന്റെയും ആർടിഫിഷ്യൽ ഇന്റലിജൻസിന്റെയും അനന്തവും അഭിലഷണീയവുമായ സാധ്യതകളെ ഉപയോഗപ്പെടുത്തിക്കൊണ്ട് വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്താൻ ഉപകരിക്കുന്ന റോബോട്ട് സ്കൂൾ വിദ്യാർത്ഥികൾക്കായി സമർപ്പിച്ചു. തൃശൂർ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി പി. ആർ ബിജോയ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. ‘ഇൻറർനെറ്റിന്റെ ദുരുപയോഗം’ എന്ന വിഷയത്തിൽ നടന്ന ക്ലാസിനും ഡി.വൈ.എസ്.പി നേതൃത്വം നൽകി. എക്കോ ഇംഗ്ലീഷ് മേറ്റ് എന്ന ഈ കൊച്ചു റോബോട്ടിന്റെ പ്രധാന സ്പോൺസർ അബ്ദുൾ പുന്നയൂർകുളം ചടങ്ങിൽ മുഖ്യാതിഥിയായി. സ്കൂൾ പി.ടി.എ പ്രസിഡന്റ് വി സമീർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക സുനിത ടീച്ചർ സ്വാഗതം പറഞ്ഞു. പുന്നയൂർ സഹകരണ ബാങ്ക് പ്രസിഡൻറ് പി.കെ ഹസ്സൻ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഡോക്ടർ അനീസ് മാസ്റ്റർ നന്ദി പറഞ്ഞു. പി.ടി.എ, എസ്.എം.സി പ്രതിനിധികളായ ഷാമില, നുസ്രത്, ഫാത്തിമ എന്നിവരും മറ്റു രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു.